മ്യൂസിയത്തിലെ അമൂല്യ ശേഖരം ഇനി വെബ്‌പോര്‍ട്ടലില്‍ കാണാം

രാജ്യത്തെ മ്യൂസിയങ്ങളിലെ വസ്തുക്കള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നു. ഇവയെല്ലാം ഒരു വെബ്‌പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിയ്ക്കുവാനാണ് കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായുള്ള വെബ്‌പോര്‍ട്ടല്‍ കേന്ദ്ര സാംസ്‌കാരിക ടൂറിസം സഹമന്ത്രി പദ്‌നായ്ക് കഴിഞ്ഞദിവസം ലോഞ്ചു ചെയ്തു. പുരാവസ്തു ഗവേഷണ വകുപ്പിന്റെയും സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെയും കീഴിലുള്ള എല്ലാ മ്യൂസിയങ്ങളിലേയും അമൂല്യ വസ്തുക്കള്‍ ഡിജിറ്റവല്‍ക്കരിക്കാനാണ് മന്ത്രാലയത്തിന്റെ ഉദ്ദേശ്യമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ പത്തോളം മ്യൂസിയങ്ങളിലെ അമൂല്യ ശേഖരം പോര്‍ട്ടലില്‍ ലഭ്യമാണ്. മൂന്നു നാലു വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി രാജ്യത്തെ എല്ലാ മ്യൂസിയത്തിലെയും കാഴ്ചകള്‍ വെബ് പോര്‍ട്ടലില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മ്യൂസിയങ്ങള്‍ സന്ദര്‍ശിയ്ക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിലൂടെ ടൂറിസവും വികസിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പൂനെയിലെ സെന്റര്‍ ഓഫ് ഡെവലപ്‌മെന്റ് ഓഫ് അഡ്‌വാന്‍സ് കംപ്യൂട്ടിഗ് നിര്‍മ്മിച്ച ജതന്‍ കളക്ഷന്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഡിജിറ്റവല്‍ക്കരണം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























