ബിബിസി അന്വേഷിക്കുന്നു : രാഹുല്‍ ഗാന്ധി എവിടെ?

തോല്‍വികള്‍ തുടര്‍ക്കഥയാകുമ്പോള്‍ ആര്‍ക്കായാലും മനസു മടുക്കും. ചിലപ്പോള്‍ ഒരു ഉല്ലാസയാത്രയ്ക്കു പോയി എല്ലാം മറക്കാമെന്ന് കരുതി, എങ്ങോട്ടെന്നില്ലാതെ പോകുന്നവരുമുണ്ട്. അത്തരത്തിലാണോ നമ്മുടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. അതെയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. രാഹുലിനെ വെളിയില്‍ കാണാതായപ്പോള്‍ അദ്ദേഹത്തെ അന്വേഷിച്ച് സോഷ്യല്‍ മീഡിയകളില്‍ കമന്റുകള്‍ വന്നു കൊണ്ടേയിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് പ്രധാന മാധ്യമങ്ങളിലൊന്നായ ബിബിസിയും രാഹുലിനെ തിരക്കിയിറങ്ങി...
കോണ്‍ഗ്രസിന്റെ പുതിയ പരാജയമായ മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളെ പറ്റി രാഹുലും സോണിയയും തമ്മില്‍ ചര്‍ച്ച നടത്തുന്ന കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്താണ് ബിബിസി വാര്‍ത്ത അടിച്ചിരിക്കുന്നത്. മഹാരാഷ്ട്രയും ഹരിയാനയും കോണ്‍ഗ്രസിനു നഷ്ടമായി. രമ്ടു സംസ്ഥാനത്തും നേരത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് മന്ത്രി സഭ രൂപീകരിക്കാന്‍ ഉറപ്പായതോടെ സോഷ്യല്‍ മീഡിയകള്‍ രാഹുലിനെ തിരക്കിയിറങ്ങി എന്നാണ് ബിബിസി വാര്‍ത്ത.
രാഹുലിനെ അന്വേഷിച്ചുള്ള 7000ത്തോളം ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 44 കാരനായ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ കളിയാക്കിക്കൊണ്ടുള്ള മറുപടിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതാദ്യമായല്ല രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ രാഹുലും സോണിയയും മാത്രം അവിടെ സന്ദര്‍ശനം നടത്തിയപ്പോഴാണ് രാഹുലിനെതിരെ സോഷ്യല്‍ മീഡിയ ആദ്യം കമന്റിട്ടത്. പിന്നീട് സോണിയാഗാന്ധി മന്‍മോഹന്‍ സിംഗിനു നല്‍കിയ യാത്രയയപ്പു സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ രാഹുല്‍ വിദേശത്തേയ്ക്കു പോയപ്പോഴാണ് സോഷ്യല്‍ മീഡിയ അദ്ദേഹത്തെ അന്വേഷിച്ചത്. അന്ന് നരേന്ദ്രമോഡി തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തുന്നതിനു തൊട്ടു മുമ്പായിരുന്നു രാഹുലിന്റെ തിരോധാനം. ഇപ്പോള്‍ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തി രാഹുലിനെതിരെ കളിയാക്കലുമായി സോഷ്യല്‍ മീഡിയ തകര്‍ക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























