വക്കീലന്‍മാര്‍ക്ക് പ്രചോദനമേകാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഗാന്ധിജിയുടെ അപേക്ഷ പ്രദര്‍ശിപ്പിച്ചു

സ്വാതന്ത്ര്യസമര പ്രസാഥാനത്തിന് ഗാന്ധിജിയുടെ സംഭാവന എന്തെന്ന് എല്ലാ ഭാരതീയര്‍ക്കും അറിയാം. എന്നാല്‍, പുതുതലമുറയിലെ വക്കീലന്‍മാര്‍ക്ക് തങ്ങളുടെ തൊഴിലിനോട് കൂടുതല്‍ ആദരവുണ്ടാകാന്‍ കര്‍ണാടക ഹൈക്കോടതിയിലെ സീനിയര്‍ ക്രമിനല്‍ വക്കീല്‍ വി.ജി.പാട്ടില്‍ കണ്ടെത്തിയ മാര്‍ഗ്ഗം കൗതുകമുണര്‍ത്തുന്നതാണ്.
ഹൈക്കോടതിയില്‍ ബാരിസ്റ്റര്‍ ആയി പ്രക്ടീസ് ചെയ്യുവാന്‍ അനുമതി ചോദിച്ചുകൊണ്ട് പ്രൊതോനോട്ടറി ആന്റ് രജിസ്ട്രര്‍ ഓഫ് ഹൈക്കോര്‍ട്ട് ഓഫ് ജുഡിക്കേച്ചര്‍ ബോംബേയ്ക്ക് ഗാന്ധിജി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷയുടെ കോപ്പി എടുത്ത് കര്‍ണാടക ഹൈക്കോടതിയുടെ ധര്‍വാട് ബെഞ്ചില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് വി.ജി.പാട്ടീല്‍.അതു കാണുമ്പോള്‍ മഹാത്മഗാന്ധി പ്രവര്‍ത്തിച്ചിരുന്ന അതേ തൊഴില്‍ മേഖലയിലാണ് തങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന അഭിമാനം വക്കീലന്‍മാര്‍ക്ക് ഉണ്ടാകുമെന്നാണ് വി.ജി.പാട്ടീലിന്റെ വിശ്വാസം. ഗാന്ധിജിയുടെ കൈപ്പടയിലുളള അപേക്ഷയും ബാരിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റും ബോംബെ ഹൈക്കോടതിയുടെ ആര്‍കൈവ്‌സില്‍ നിന്നാണ് ലഭ്യമായത്.
ലണ്ടനിലെ നിയമ ഇന്‍സ്റ്റിറ്റിയൂട്ട് ആയ ഇന്നര്‍ടെംപിളില്‍ നിയമപഠനത്തിനായി 1888-ലാണ് ഗാന്ധിജി ഇന്ത്യയില്‍ നിന്നും യാത്രയായത്. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയൊക്കെ സഹപാഠികളായിരുന്ന ആ പഠനകാലം പൂര്‍ത്തിയാക്കി ഗാന്ധി ഇന്ത്യയല്‍ മടങ്ങിയെത്തിയത് 1891-ല്‍ ആയിരുന്നു. തുടര്‍ന്ന് ആ വര്‍ഷം നവംബറില്‍ ഹൈക്കോടതിയില്‍ ബാരിസ്റ്റര്‍ ആയി പ്രക്ടീസ് ചെയ്യുവാന്‍ അനുമതി ചോദിച്ചുകൊണ്ട് ഗാന്ധിജി അപേക്ഷ എഴുതിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























