ആഗോള സമാധാന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 143-മത്

ആഗോള സമാധാന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റിനാല്‍പത്തിമൂന്നാമത് ആയി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇപ്രാവശ്യം രണ്ട് സ്ഥാനം പിന്തള്ളപ്പെട്ടു.
ന്യൂയോര്‍ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് പീസ് എന്ന സംഘടന ലോകത്തെ 162 രാജ്യങ്ങളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആഗോള, ആഭ്യന്തര തലങ്ങളിലുള്ള ഭീകരത സംബന്ധിച്ച വിവരം പുറത്തു വിട്ടത്. സമാധാനത്തിനടക്കം നൊബേല്‍ സമ്മാനം നല്‍കുന്ന രാജ്യമായ നോര്‍വെ പത്താം സ്ഥാനത്താണെന്നും ശ്രദ്ധേയമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷവും 1.189 പോയിന്റ് നേടി ഒന്നാം സ്ഥാനതത് നില്‍ക്കുന്നതു യൂറോപ്യന്‍ രാജ്യമായ ഐസ്ലന്‍ഡാണ്. രണ്ടാം സ്ഥാനം ഡെന്‍മാര്‍ക്കിനും സൂചികയില്‍ ഏറ്റവുമൊടുവില്‍ കലാപ കലുഷിതമായ സിറിയയാണ്. ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പുറകോട്ടായതിന് പിന്നില്‍ മാവോയിസ്റ്റ് നക്‌സല്ഡ തീവ്രവാദമടക്കമുള്ള ഗുരുതരമായ ആഭ്യന്തര പ്രശ്‌നങ്ങളാണ്.
അയല്‍രാജ്യമായ പാകിസ്താന്‍ കഴിഞ്ഞ വര്‍ഷത്തെക്കാളും നില മെച്ചപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ശ്രീലങ്കയും ചൈനയുമെല്ലാം നില മുമ്പത്തേക്കാള്‍ മെച്ചപ്പെടുത്തി.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളതുപോലെ ഇന്ത്യയിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനു പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നാണ് സമാധാന സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























