ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ്

ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ചൊവ്വാഴ്ച ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കും. ഭൂരിപക്ഷമില്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്ന് മോഡി പാര്‍ട്ടിയെ അറിയിച്ചു.
ഹരിയാനയിലേയും മഹാരാഷ്ടയിലേയും തെരഞ്ഞെുപ്പ് വിജയമാണ് ബിജെപി സര്‍ക്കാരിനെ ഇത്തരത്തില്‍ ചിന്ദിക്കാന്‍ പ്രേരിപ്പിച്ചത്. നിയമസഭ പിരിച്ച് വിട്ട് തെരഞ്ഞടുപ്പിനെ നേരിട്ടാന്‍ അധികാരം പിടിക്കാമെന്നും ബിജെപി കരുതുന്നു. ഈ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ബിജെപി നേതൃത്വം കരുതുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ച് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
എന്നാല്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 49 ദിവസത്തെ ഭരണത്തിനു ശേഷം അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ രാജിവച്ചു. തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തിന്‍കീഴിലായിരുന്നു ഡല്‍ഹി.
https://www.facebook.com/Malayalivartha

























