മുഖ്യമന്ത്രിയാകാനില്ല : ഡല്‍ഹിയില്‍ തുടരാനാണ് താത്പര്യമെന്ന് ഗഡ്കരി

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്ന് ഇതിനകം പലതവണ താന്‍ വ്യക്തമാക്കികഴിഞ്ഞു. ദേവേന്ദ്ര ഫഡ്‌നവീസും താനും ഒരേ പാര്‍ട്ടിയിലെ അംഗങ്ങളാണ്. അതിനാല്‍ മത്സരത്തിന്റെ ആവശ്യമില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബിജെപിയിലെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. മുന്‍മന്ത്രി സുധീര്‍ മുഗാന്തിവറിന്റെ നേതൃത്വലുള്ള എംഎല്‍എമാരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 288ല്‍ 122 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.
അതിനിടെ, ദീപാവലി ആശംസയുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ദേവേന്ദ്ര ഫഡ്‌നവീസ് ഗഡ്കരിയെ സന്ദര്‍ശിച്ചു. ഗഡ്കരിയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























