സൈനികര്‍ക്ക് ആവേശമായി മോഡി സിയാച്ചിനില്‍... രാജ്യത്തെ 125 കോടി ജനങ്ങള്‍ക്ക് ദീപാവലി ആഘോഷിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നത് നിങ്ങളാണ്

സൈനികര്‍ക്ക് ആവേശമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കാശ്മീരിലെ സിയാച്ചിനില്‍. രാജ്യത്തെ 125 കോടി ജനങ്ങള്‍ക്ക് ദീപാവലി ആഘോഷിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി നല്‍കുന്നത് നിങ്ങളാണ്.
നിങ്ങളില്‍ ഒരാളായി ഇവിടെ നില്‍ക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. നിരവധി സൈനികര്‍ ഇവിടെ തന്നെ ജീവന്‍ ബലികഴിച്ചിട്ടുണ്ട്. നിരവധി മാതാപിതാക്കള്‍ സ്വന്തം പുത്രന്മാരുടെ മൃതദേഹം ലഭിക്കാതെ കാത്തിരിക്കുന്നുണ്ട്. കുടുംബത്തിന് എന്തെങ്കിലുമൊരു ആവശ്യം ഉണ്ടായാല്‍ പോലും ഇവിടുള്ള സൈനികര്‍ക്ക് അവിടെ എത്തിച്ചേരാന്‍ സാധിക്കാറില്ല.
മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി ജവാന്മാര്‍ എന്തെല്ലാം അവസ്ഥകളാണ് തരണം ചെയ്യേണ്ടിവരുന്നതെന്ന് ജനങ്ങള്‍ അറിയുന്നില്ല. രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ജവാന്മാര്‍ വിരമിച്ചതിനു ശേഷം മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നുവെന്നത് സ്വീകരിക്കാവുന്നതല്ല. വിരമിക്കുന്നതിനു ശേഷവും അവര്‍ക്ക് ആവശ്യമായ പരിഗണനയും ബഹുമാനവും ലഭിക്കേണ്ടതാണ്.
നിങ്ങളൊടൊപ്പം തന്നെ നിന്നു രാജ്യത്തിനു വേണ്ടി പോരാടേണ്ടവരാണ് എല്ലാവരും. നിങ്ങളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് ഞങ്ങള്‍ ഓരോരുത്തരുടെയും കടമയാണ്. നിങ്ങളുടെ കുടുംബത്തെ പ്രതിനിധീകരിച്ചാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും മോദി പറഞ്ഞു.
10 വര്‍ഷത്തിനു ശേഷം സിയാച്ചിന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോഡി. സിയാച്ചിനില്‍ യുദ്ധ സ്മാരകം നിര്‍മിക്കുമെന്ന് നരേന്ദ്ര മോഡി പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























