അച്ഛന്റെ തോക്കെടുത്ത് മകന്‍ നാല് വയസുകാരനെ വെടിവെച്ചുകൊന്നു

അച്ഛന്റെ തോക്കെടുത്ത് മകന്‍ നാല് വയസ്സുകാരനെ വെടിവെച്ചുകൊന്നു. പോലീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ തോക്കെടുത്താണ് മകന്‍ വെടിയുതിര്‍ത്തത്. പാട്‌നയിലെ ഫുല്‍വാരിഷെരീഫ് പൊലീസ് സ്‌റ്റേഷനതിര്‍ത്തിയിലുള്ള ബിര്‍ല കോളനിയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രദീപ് കുമാര്‍(18) ആണ് നാല് വയസുള്ള ആര്യനെ വെടിവെച്ച് കൊന്നത്.
മരിച്ച കുട്ടിയുടെ അച്ഛനായ അനില്‍ കുമാറും പ്രദീപിന്റെ അച്ഛനും അയല്‍വാസികളും സുഹൃത്തുക്കളുമായിരുന്നു. അടുത്തടുത്ത വീടുകളിലായിരുന്നു ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് പരശുറാം ജോലിക്ക് പോകാന്‍ തയ്യാറാകവെ ഔദ്യോഗിക തോക്കില്‍ വെടിയുണ്ട നിറച്ച് മേശപ്പുറത്ത് വച്ചു. ഇതു കണ്ട മകന്‍ പ്രദീപ് കളിക്കാനായി തോക്കടുക്കുകയായിരുന്നു. ഇതേ സമയം ആര്യനേയും എടുത്ത് അവന്റെ അമ്മ വീടിനു പുറത്ത് നില്‍ക്കുകയായിരുന്നു.
കുട്ടിയെ പേടിപ്പിക്കാനായി പ്രദീപ് തോക്ക് ആര്യന്റെ വയറിന് നേരെ ചൂണ്ടി. പെട്ടെന്ന് പ്രദീപ് അബദ്ധത്തില്‍ കാഞ്ചി വലിക്കുകയും വെടിയുണ്ട കുഞ്ഞിന്റെ വയറ്റില്‍ തറയ്ക്കുകയുമായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേടിച്ചു പോയ പ്രദീപ് തോക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് അവിടെ നിന്നും ഓടി പോയെങ്കിലും പിന്നീട് തിരിച്ചെത്തി.
പ്രായപൂര്‍ത്തിയായ വ്യക്തിയായതിനാല്‍ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരശുറാമിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി പട്‌ന എസ് എസ് പി ജിതേന്ദര്‍ റാണ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























