കള്ളപ്പണം നിക്ഷേപകരോടു പണം പിന്വലിക്കാന് സ്വിസ് ബാങ്കുകള് ആവശ്യപ്പെട്ടതായി സൂചന

കള്ളപ്പണം നിക്ഷേപകരോടു പണം പിന്വലിക്കാന് സ്വിസ് ബാങ്കുകള് ആവശ്യപ്പെട്ടതായി സൂചന.കള്ളപ്പണത്തിനെതിരെ കേന്ദ്രസര്ക്കാര് നടപടികള് ശക്തമാക്കിയതോടെയാണ് പണം പിന്വവിക്കാന് ബാങ്കുകള്കള് ആവശ്യപ്പെട്ടുതുടങ്ങിയത്.മുംബൈയിലെ മൂന്നു പേരോടും ഒരു ഡല്ഹി സ്വദേശിയോടുമാണു പണം പിന്വലിക്കാന് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര് മുപ്പത്തൊന്നിനുള്ളില് നാല് അക്കൗണ്ടുകളില്നിന്നും പണം പൂര്ണമായും പിന്വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില് ഒരാളോട് ഒക്ടോബര് മുപ്പതിനു തന്നെ പണം പിന്വലിക്കണമെന്നും നിര്ദേശിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങള് അതീവരഹസ്യമായി സൂക്ഷിക്കുന്നതിനാലാണ് കള്ളപ്പണം നിക്ഷേപിക്കാന് പലരും സ്വിസ് ബാങ്കുകളെ ആശ്രയിക്കുന്നത്.
https://www.facebook.com/Malayalivartha

























