ഗോവയില്‍ റഷ്യന്‍ യുവതിക്കുനേരെ പീഡനശ്രമം

ഗോവയില്‍ അവധി ആഘോഷത്തിന് എത്തിയ റഷ്യന്‍ യുവതിയെ രണ്ടംഗസംഘം പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. റഷ്യയിലെ മിന്‍സ്‌കില്‍ നിന്ന് എത്തിയ യുവതിയാണ് ഗോവ പൊലീസില്‍ പരാതിപ്പെട്ടത്. പരാതിയെ തുടര്‍ന്ന് യുവതിയെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. കൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരോട് ഗോവ ആരോഗ്യ വകുപ്പ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 20 അര്‍ധരാത്രിയില്‍ സുഹൃത്തിനൊപ്പം ഗോവയിലെ ബാഗാ ബീച്ചില്‍ എത്തിയ യുവതിയുടെ കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ രണ്ടംഗസംഘം മോഷ്ടിച്ചു. തുടര്‍ന്ന് അക്രമിസംഘം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ഗോവയിലെ റഷ്യന്‍ കോണ്‍സുലേറ്റ് നിയമോപദേശകന്‍ വിക്രം വര്‍മ പറഞ്ഞു.
.
https://www.facebook.com/Malayalivartha

























