നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും ബംഗ്ലാവുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്; തീരദേശപരിപാലന നിയമം പാലിക്കാത്തതിനാലാണ് പൊളിക്കാന്‍ ഉത്തരവിട്ടത്

വായ്പാ തട്ടിപ്പ് കേസില്‍പെട്ട് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടേയും ബംഗ്ലാവുകള്‍ പൊളിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ്.
അലിബാഗിലുള്ള കെട്ടിടങ്ങളാണ് പൊളിക്കാന്‍ പോകുന്നത്. തീരദേശപരിപാലന നിയമം പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളാണ് പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതിപ്പെടുന്നതാണ് മോദിയുടേയും ചോക്‌സിയുടേയും ബംഗ്ലാവുകള്‍.
പരിസ്ഥിതി മന്ത്രി രാംദാസ് കാഡം പങ്കെടുത്ത അവലോകന യോഗത്തിനു ശേഷമാണ് തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha


























