ഇന്ത്യയിലെ ആദ്യ മീനാശുപത്രി കൊല്‍ക്കത്തയില്‍

മനുഷ്യര്‍ക്കും മൃഗള്‍ക്കും മാത്രം അസുഖം വന്നാല്‍ ചികിത്സിച്ചാല്‍ മതിയോ? മീനുകള്‍ക്ക് അസുഖം വന്നാല്‍ ചികിത്സ വേണ്ടേ? മീനുകള്‍ക്ക് അസുഖം വന്നാല്‍ ഇന്ത്യയില്‍ ഇതുവരേയും ചികിത്സയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മീനുകളുടെ ജീവനും സുരക്ഷയേകി മീനാശുപത്രി വരുന്നു. ഇന്ത്യയിലെ ആദ്യ മത്സ്യ ആശുപത്രി അടുത്ത വര്‍ഷമാകുമ്പോഴേക്കും കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനമാരംഭിക്കും. അഞ്ചു കോടി രൂപയാണ് ഇതിനു ബജറ്റ് വകയിരുത്തിയിരിക്കുന്നത്. 1.70 കോടി രൂപ കെട്ടിട നിര്‍മ്മാണത്തിനും ബാക്കി തുക സൗകര്യങ്ങളൊരുക്കാനും വേണ്ടിയാണ്.
ബംഗാള്‍ യൂണിവേഴ്‌സിറ്റി ഓഫ് ആനിമല്‍ ആന്‍ഡ് ഫിഷറി സയന്‍സസിലെ സീനിയര്‍ ഫിഷ് മൈക്രോബയോളജിസ്റ്റ്, ടി.ജെ. ഏബ്രഹാം ആണ് ആശുപത്രി പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. മത്സ്യങ്ങളിലെ അസ്വാഭാവികതയും രോഗങ്ങളും ചികിത്സിക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ മത്സ്യങ്ങള്‍ക്ക് അറുപതോളം രോഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യത്ത് മല്‍സ്യോല്പന്നങ്ങള്‍ ഒന്നാം സ്ഥാനത്തുള്ള ബംഗാളില്‍ തന്നെയാണു മത്സ്യരോഗവും ഏറെയുള്ളത്. അതുകൊണ്ടാണ് ആശുപത്രി കൊല്‍ക്കത്തയില്‍ സ്ഥാപിക്കുന്നത്. ഇവിടെ മത്സ്യങ്ങളെ അഡ്മിറ്റ് ചെയ്യാന്‍ 50 ഗ്ലാസ് അക്വേറിയങ്ങളും വൃത്താകൃതിയിലുള്ള 25 ജലടാങ്കുകളുമുണ്ടാകും. വിദേശരാജ്യങ്ങളില്‍ ഇത്തരം ആശുപത്രികള്‍ സര്‍വസാധാരണമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























