പോളിയോ നിര്‍മാര്‍ജ്ജനത്തിന് പാക്കിസ്ഥാനെ സഹായിക്കാമെന്ന് ഇന്ത്യ

ഇന്ത്യ ഇപ്പോള്‍ പോളിയോ വിമുക്തമായ രാജ്യമാണ്. എന്നാല്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ പോളിയോ ബാധിതരുടെ എണ്ണം കൂടുതലാണ്. ലോകത്തെ പോളിയോ ബാധിതരുടെ കണക്കെടുത്തപ്പോള്‍ 85 ശതമാനവും പാക്കിസ്ഥാനിലാണ്. ഇന്ത്യയുടെ അയല്‍രാജ്യമായതിനാല്‍ ഇന്ത്യയില്‍ വീണ്ടും പോളിയോ പ്രത്യക്ഷപ്പെടാനുളള സാധ്യത ഏറെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. തന്മൂലം ഈ രണ്ടു രാജ്യങ്ങളും ഈ മേഖലയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനുവേണ്ട സഹായം ഇന്ത്യ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട \'നാഷണല്‍ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍-2014\' എന്നൊരു പദ്ധതി ആവിഷ്‌ക്കരിച്ചുട്ടുണ്ട്. മോണിട്ടറിംഗ് സെല്ലുകള്‍ രൂപീകരിക്കുക, സാമൂഹ്യസംഘടനകളുടെ സേവനം ലഭ്യമാക്കുക എന്നിങ്ങനെയുളള കാര്യങ്ങളാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്.
ലോകത്തിലെ മുഴുവന്‍ കണക്കെടുത്തപ്പോള്‍ 60% പോളിയോ ബാധിതരായി കാണപ്പെട്ടിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ പോളിയോ വിമുക്തരാജ്യമെന്ന് സര്‍ട്ടിഫൈചെയ്തിരിക്കുന്നു. ഈ നിലയിലേയ്ക്ക് മാറാന്‍ ഇന്ത്യ നേരിട്ടതെന്താണെന്നും അവയെ മിറകടന്നതെങ്ങനെയാണെന്നും വിശകലനം ചെയ്ത്, നയങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ പാക്കിസ്ഥാനും കഴിയുമെന്ന് മന്ത്രി പറയുന്നു.
പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വൈറസുകള്‍ പരക്കാന്‍ ഇടയുളളതിനാല്‍ അതിര്‍ത്തിക്കപ്പുറത്തുളള യാത്രക്കാര്‍ക്ക് പ്രതിരോധമരുന്നുകള്‍ നല്‍കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ വിജയിക്കണെമെങ്കില്‍ അവിടത്തെ മതമേലധ്യക്ഷന്‍മാരെക്കൂടി ഭാഗമാക്കുകയാണെങ്കില്‍ മാത്രമേ സാദ്ധ്യമാകും എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ പോളിയോ ഇറാഡിക്കേഷന്‍ ഇനിഷ്യേറ്റീവ്‌സ് പ്ലാന്‍-ല്‍ പ്പെടുത്തി പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്ന രീതി അടുത്ത വര്‍ഷം മന്ത്രാലയം ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























