ശുചിത്വ ഇന്ത്യ, മാധ്യമങ്ങള്‍ വഹിച്ച പങ്കില്‍ നന്ദി പറഞ്ഞ് മോഡി

ശുചിത്വ ഇന്ത്യ പദ്ധതിക്ക് മാധ്യമങ്ങള്‍ക്ക് വഹിച്ച പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചു. പ്രധാനമന്ത്രി മാത്രം ചൂലെടുത്തതുകൊണ്ട് രാജ്യത്തെ ശുചിത്വയഞ്ജം പൂര്‍ത്തിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ സംഘടിപ്പിച്ച ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ശുചിത്വ ഇന്ത്യയെ പറ്റിയുള്ള മാധ്യമങ്ങളില്‍ വന്ന നിരവധി ലേഖനങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. സാമൂഹിക മാധ്യങ്ങളില്‍ ആരോഗ്യപരമായ നിരവധി അഭിപ്രായങ്ങള്‍ കണ്ടു. മാധ്യങ്ങള്‍ക്ക് ഒരു പദ്ധതിയില്‍ എത്രമാത്രം പങ്കാളിയാകാമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു ശുചിത്വ ഇന്ത്യ പദ്ധതി.
മാധ്യമങ്ങളുമായി സൗഹൃദപരമായ ബന്ധമാണുള്ളതെന്നും ആ ബന്ധം കൂടുതല്‍ ആഴമുള്ളതാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പരിശ്രമത്തിലാണു താനെന്നും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























