അപ്പാര്‍ട്മെന്റിലെ ലിഫ്റ്റില്‍ തല കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം

ഏഴുവയസുകാരന് തല അപ്പാര്‍ട്മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങി ദാരുണാന്ത്യം. മംഗളൂരു ടൗണിലെ വാസ് ലൈനിലെ അപാര്‍ട്ട്മെന്റിലാണ് സംഭവം. ബണ്ട്വാള്‍ അഡ്ഡൂരിലെ മുഹമ്മദ് സിനാന്‍ (ഏഴ്) മരിച്ചത്. കഴിഞ്ഞ ദിവസമാണ് രാത്രിയാണ് സംഭവം.
ഏഴു മണിയോടെ കുടുംബം പുറത്തു പോകാനായി ഇറങ്ങിയതായിരുന്നു. മാതാവ് ഫ്‌ലാറ്റിന്റെ വാതില്‍ അടക്കുന്നതിനിടെ സിനാന്‍ ലിഫ്റ്റില്‍ ഓടിക്കയറുകയും ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്തു . ഇതിനിടെയാണ് തല കുടങ്ങിയത്. കുട്ടിയെ രക്ഷിക്കാന്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു.
https://www.facebook.com/Malayalivartha


























