ഡി.എം.കെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എം.കെ.സ്‌റ്റാലിന്‍ പത്രിക സമര്‍പ്പിച്ചു

ഡി.എം.കെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എം.കെ.സ്‌റ്റാലിന്‍ പത്രിക സമര്‍പ്പിച്ചു. 65 ജില്ലാ സെക്രട്ടറിമാരുടെ പിന്തുണയോടെയാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണത്തിനുളള അവസാന ദിവസമായ ഇന്നു വരെ മറ്റാരും സ്‌റ്റാലിനെതിരെ പത്രിക സര്‍മര്‍പ്പിച്ചിട്ടില്ല. നിലവില്‍ ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റാണ് സ്‌റ്റാലിന്‍.
സ്റ്റാലിനൊപ്പം പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദുരൈ മുരുകനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മറീന ബീച്ചില്‍ കരുണാനിധിയുടെ സമാധിയില്‍ എഴുതി തയ്യാറാക്കിയ പത്രിക വച്ച് അനുഗ്രഹം തേടിയ ശേഷമാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പിക്കാനായി പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെങ്കിലും ജനറല്‍ കൗണ്‍സില്‍ യോഗത്തിലേ പ്രഖ്യാപനം ഉണ്ടാകൂ. ചൊവ്വാഴ്ചയാണ് ഡി.എം.കെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം.
https://www.facebook.com/Malayalivartha

























