മോശം പ്രകടനം കാഴ്ചവെച്ച യുപിയിലെ എഴുപത് മന്ത്രിമാരെ പിരിച്ചുവിട്ടു

മോശം പ്രകടനം കാഴ്ച വയ്ക്കുകയും സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത യു.പിയിലെ എഴുപത് മന്ത്രിമാരെ പിരിച്ചുവിട്ടു. ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് മന്ത്രിമാരെ പിരിച്ചുവിട്ടത്. ഇതോടെ എണ്‍പത്തി രണ്ട് പേരടങ്ങിയ സമാജ്‌വാദി പാര്‍ട്ടി ഗവണ്‍മെന്റില്‍ ഇനി പന്ത്രണ്ട് മന്ത്രിമാര്‍ മാത്രമാണ് ശേഷിക്കുന്നത്.
പതിനഞ്ച് ദിവസം മുന്പ് ലക്‌നൗവില്‍ നടന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ പല മന്ത്രിമാരും മോശം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതായി പാര്‍ട്ടി സെക്രട്ടറി രാം ഗോപാല്‍ യാദവ് ആരോപിച്ചിരുന്നു. അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് മുഖ്യമന്ത്രി ഈ തീരുമാനമെടുത്തിരിക്കുന്നത്. അതേ സമയം പിരിച്ചു വിടലിനെപ്പറ്റി ഔദ്യോഗികമായി പത്രക്കുറിപ്പുകള്‍ പുറത്തിറക്കിയിട്ടില്ല.
https://www.facebook.com/Malayalivartha

























