ചരിത്രം കുറിക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്.... ജൈവ ഇന്ധനം ഉപയോഗിച്ച് രാജ്യത്തെ ആദ്യ പരീക്ഷണ പറക്കലിനൊരുങ്ങുന്നു

രാജ്യത്ത് ചരിത്രം കുറിക്കാന്‍ സ്‌പൈസ് ജെറ്റ് ഒരുങ്ങുന്നു. ജൈവ ഇന്ധനം ഉപയോഗിച്ച് രാജ്യത്തെ ആദ്യ പരീക്ഷണ പറക്കലിനാണ് സ്‌പൈസ് ജെറ്റ് തയാറെടുക്കുന്നത്. ഇന്ന് ഡെറാഡൂണില്‍നിന്നും ഡല്‍ഹിയിലേക്കാണ് പരീക്ഷണ പറക്കല്‍. സ്‌പൈസ് ജെറ്റിന്റെ ക്യു400 ടര്‍ബോപ്രോപ്പ് വിമാനത്തിന്റെ ഒരു ടര്‍ബൈന്‍ എന്‍ജിനാണ് ജൈവ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പരീക്ഷണപ്പറക്കല്‍.
നിലവില്‍ കാനഡയില്‍ ജൈവ ഇന്ധനമുപയോഗിച്ച് വിമാന സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില വര്‍ധന ആഭ്യന്തര വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഈ പരീക്ഷണമെന്നതും വളരെയധികം ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha

























