പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ക്യുറേഷിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടികാഴ്ച നടത്തും

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ക്യുറേഷിയുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി (യുഎന്‍ജിഎ) യോഗത്തിനിടെയാണ് കൂടിക്കാഴ്ച. അടുത്ത മാസം 18നാണ് യോഗം. യുഎന്‍ജിഎയുടെ 73ാം സെക്ഷനാണ് ന്യൂയോര്‍ക്കിലേത്.
പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച.
https://www.facebook.com/Malayalivartha

























