ഉസാമയുടെ താവളം കണ്ടെത്തിയ ശ്വാനപ്പടയെ ഇന്ത്യ സ്വന്തമാക്കി

അല്‍ ക്വഇദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ പാകിസ്ഥാനിലെ ഒളിത്താവളം കണ്ടെത്താന്‍ അമേരിക്കന്‍ കമാന്‍ഡോകളെ സഹായിച്ച ബെല്‍ജിയന്‍ മാലിന്‍വ ഇനത്തില്‍പ്പെട്ട നായ്ക്കളെ ഇന്ത്യ സ്വന്തമാക്കി.
ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇനി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിനെ (എന്‍.എസ്.ജി) സഹായിക്കാന്‍ ഇവരുമുണ്ടാകും. മാവോയിസ്റ്റ് വേട്ടയ്ക്കും ഇവയെ ഉപയോഗിക്കും.കമാന്‍ഡോ വിഭാഗമായ എന്‍.എസ്.ജി ഈ ഇനത്തില്‍പ്പെട്ട ഒരു ഡസനോളം നായ്ക്കളെ വാങ്ങി പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു.
2011ല്‍ ലാദന്റെ ഒളിയിടം കണ്ടെത്താന്‍ അമേരിക്കന്‍ കമാന്‍ഡോ സംഘത്തെ സഹായിച്ചതോടെയാണ് മാലിന്‍വ ലോക ശ്രദ്ധ ആകര്‍ഷിച്ചത്. വലിയ മൂക്കും തലയുമുള്ള ഇവയ്ക്ക് വളരെ അകലെ നിന്ന് പോലും മനുഷ്യന്റെ സാന്നിദ്ധ്യം തിരിച്ചറിയാനാകും. സ്‌ഫോടക വസ്തുവോ ആയുധമോ കണ്ടെത്തിയാല്‍ മറ്റ് നായ്ക്കളെ പോലെ കുരയ്ക്കാതെ തലയാട്ടിയാണ് സന്ദേശം കൈമാറുക. എത്ര അപകടകരമായ സാഹചര്യത്തിലും ഉപയോഗിക്കാനാവും.കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാധിക്കില്ലെന്ന സവിശേഷതയുമുണ്ട്.
മാലിന്‍വ ഇനത്തിലെ ഇസ്രയേലി ആണ്‍പട്ടിയുടെയും അമേരിക്കന്‍ പെണ്‍പട്ടിയുടെയും സങ്കരമാണ് ബെല്‍ജിയന്‍ മാലിന്‍വ.ജര്‍മ്മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെയാണ് എന്‍.എസ്.ജി ഉപയോഗിച്ചിരുന്നത്. സംഘര്‍ഷ സാഹചര്യങ്ങളില്‍ മാലിന്‍വ കൂടുതല്‍ പ്രയോജനകരമാണെന്ന് തിരിച്ചറിഞ്ഞാണ് സേനയുടെ ഭാഗമാക്കിയതെന്ന് എന്‍.എസ്.ജി വക്താവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























