മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാന്‍ നിരവധി പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നുണ്ടെങ്കിലും ബിജെപിയിലെ ആരായിരുന്നാലും പിന്തുണക്കുമെന്നാണ് ശിവസേന വ്യക്തമാക്കിയത്. എന്നാല്‍ നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് അന്തിമ തീരുമാനം പറയും. ബിജെപി നല്ല പ്രകടനമാണ് മഹാരാഷ്ട്രയില്‍ നടത്തിയത്.
മോഡിയുടെയും ഷായുടെയും പ്രഭാവം കൊണ്ടാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി വിജയം നേടിയതെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
ഹിന്ദുക്കളെ ശിവസേന ഒരിക്കലും വേര്‍തിരിച്ച് കണ്ടിട്ടില്ല. ഗുജറാത്തുകാരോ, സിന്ധ് നിവാസികളോ, ഉത്തരേന്ത്യക്കാരോ എന്ന വേര്‍തിരിവ് സേനയ്ക്കില്ല.
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും മത്സരം നടക്കുന്നത് ഗഡ്കരിയും ഫട്‌നാവിസും തമ്മിലാണ്. ഏകനാഥ് ഖട്‌സെ, പങ്കജ മുണ്ടെ എന്നിവരുടെ പേരുകളും പറഞ്ഞ് കേള്‍ക്കുന്നു.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ നാളെ രാവിലെ 11 മണിക്ക് വിധാന്‍സഭയില്‍ നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഗവണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. നിരീക്ഷകരായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ദേശീയ ജനറല്‍ സെക്രട്ടറി ജെ.പി. നഡ്ഡയും യോഗത്തില്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























