ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് തയാറെന്ന് കെജ്‌രിവാള്‍

ഡല്‍ഹി നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി തയ്യാറെന്ന് ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. തോല്‍വി ഭയന്ന് ബി ജെ പി ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ വര്‍ഗ്ഗീയ അക്രമങ്ങള്‍ ഇഷ്ടപ്പെടാത്തവരാണെന്നും, അതിനാല്‍ ഉത്തര്‍ പ്രേദേശ് ഉപതിരഞ്ഞെടുപ്പ്‌പോലെ ഡല്‍ഹിയിലും ബി ജെ പി കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും കെജ്‌രിവാള്‍പറഞ്ഞു.
പണക്കൊഴുപ്പിന്റെ ബലത്തില്‍ ഡല്‍ഹിയില്‍ അധികാരം പിടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നാരോപിച്ച കെജ്‌രിവാള്‍ പണം നല്‍കി ജനങ്ങളെ കള്ളവോട്ടിടുന്നതിന് പ്രേരിപ്പിക്കാന്‍ ബി ജെ പി നേതാക്കള്‍ പദ്ധതിയിടുന്നതായും ചൂണ്ടിക്കാട്ടി. ഇങ്ങനെയുളള ഓരോ വോട്ടിനും 1500 രൂപ വാഗ്ദ്ദാനം നല്‍കുന്നതായുളള വിവരങ്ങള്‍ അറിഞ്ഞതായും കെജ്‌രിവാള്‍ ട്വീറ്റിലൂടെ വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























