ഹുദ് ഹുദിനുശേഷം നിലോഫര്‍ വരുന്നു, കേരളത്തിലും ജാഗ്രതാ നിര്‍ദേശം

ആന്ധ്രയില്‍ ഭീകരനാശം വിതച്ച ഹുദ് ഹുദിനു പിന്നാലെ മറ്റൊരു ചുഴലികൊടുങ്കാറ്റ് വരുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. \'നിലോഫര്‍\' എന്നാണ് ഈ ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ഈ കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കര്‍ണാടക,ലക്ഷദീപ് എന്നിവിടങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത 72 മണിക്കൂറിനകം ഗുജറാത്ത്, പാകിസ്ഥാനിലെയും തീരങ്ങളില്‍ ചുഴലികൊടുങ്കാറ്റ് എത്തുമെന്നും കനത്ത മഴയോടൊപ്പം 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടലില്‍ മത്സ്യതൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകരുതെന്നും കടലില്‍ പോയിരിക്കുന്നവര്‍ തിരികെ വരാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തീരദേശവാസികളോട് ജാഗ്രതപാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കടലിനു മീതേ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ചുഴലി ബുധനാഴ്ചയോടെ കറാച്ചി തീരത്തിനും ഗുജറാത്തിനുമിടയിലൂടെ കരയിലേക്കു കയറും. ഗുജറാത്ത് തീരത്തു വന്‍ നാശനഷ്ടം വിതയ്ക്കാനാണു സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























