മൂന്ന് കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വിട്ടു; മുന്‍ യുപിഎ സര്‍ക്കാരിലെ സഹമന്ത്രിയടക്കം നാല് കോണ്‍ഗ്രസുകാര്‍ അന്വേഷണ പരിധിയില്‍

വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപകരില്‍ മൂന്ന് പേരുടെ പേരുകള്‍ കേന്ദ്രം പുറത്ത് വിട്ടു.സുപ്രീം കോടതിക്ക് കൈമാറിയ സത്യവാങ്മൂലത്തിലാണ് മൂന്നുപേരുടെ പേരുകള്‍ കേന്ദ്രം പുറത്ത് വിട്ടത്.
പ്രദീപ് ബര്‍മാന്‍,പങ്കജ് ചിരന്‍ലാല്‍,രാധാ എസ് ടിംബ്ലോ എന്നിവരുടെ പേരുകളാണ് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. കള്ളപ്പണ നിക്ഷേപമുള്ള മറ്റുപേരുകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുന്ന മുറയ്ക്ക് വെളിപ്പെടുത്തും.മുന്‍ യുപിഎ സര്‍ക്കാരിലെ സഹമന്ത്രിയടക്കം നാല് കോണ്‍ഗ്രസുകാര്‍ അന്വേഷണ പരിധിയിലാണെന്നും കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഡാബര്‍ ഗ്രൂപ്പ് ഉടമായാണ് പ്രദീപ് ബര്‍മാന്‍. രാജ്‌കോട്ടില്‍ നിന്നുള്ള പ്രമുഖ വ്യവസായിയാണ് പങ്കജ് ചിരന്‍ലാല്‍. ഗോവയിലെ ഖനി വ്യവസായിയാണ് രാധ എസ് ടിംബ്ലോ.
കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംങ്മൂലത്തിനാണ് പേരുകള്‍ വെളിപ്പെടുത്തിയത്.വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് നിലപാടെടുത്തത് തെറ്റിദ്ധാരണമൂലമാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയിയത് എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് പേരുകള്‍ പുറത്ത് വിട്ടത്.സൂഷ്മ പരിശോധനയില്ലാതെ ലഭിച്ച എല്ലാ പേരുകളും പരസ്യപ്പെടുത്തുന്നത് നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
https://www.facebook.com/Malayalivartha

























