കേന്ദ്രത്തിലെ വിഎസ് ആയ യെച്ചൂരിയെ ഒതുക്കാന്‍ കരാട്ട്, കുട്ടിന് കേരളത്തിലെ പിണറായിമാര്‍

പി.ബി അംഗീകരിച്ച കരട് രാഷ്ട്രീയ നയ സമീപന രേഖയ്ക്ക് ബദല്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുകയും അത് ചര്‍ച്ചയാക്കുകയും ചെയ്ത പി.ബി. അംഗം സീതാറാം യെച്ചൂരിയെ ഒതുക്കാനുള്ള ശ്രമം പാര്‍ട്ടിയില്‍ ആരംഭിച്ചു. കേരളത്തില്‍ വി.എസ്. അച്യുതാനന്ദന്റെ ലൈനില്‍ നീങ്ങുന്ന യെച്ചൂരിയെ ബദല്‍ നിര്‍ദ്ദേശത്തിന്റെപേരില്‍ പൂട്ടാനുള്ള ശ്രമമാണ് കേന്ദ്രത്തില്‍ നടക്കുന്നത്. അടവുനയത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമാണ്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലും യെച്ചൂരിയുടെ നേതൃത്വത്തിലുമാണ് ഏറ്റുമുട്ടല്‍ തുടങ്ങിയിരിക്കുന്നത്. ഇന്നലെയാരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ ഇത് പ്രകടമാകുകയും ചെയ്തു. ബുധനാഴ്ചവരെ യോഗം തുടരും. കേന്ദ്രകമ്മിറ്റിയില്‍ നയസമീപന രേഖയില്‍ ചര്‍ച്ച തുടങ്ങിയതോടെ അഭിപ്രായ ഭിന്നത രൂക്ഷമായി തുടങ്ങി.
പാര്‍ട്ടി തുടര്‍ന്നുവന്ന മൂന്നാംമുന്നണി പരീക്ഷണം പാളിയെന്ന വിലയിരുത്തലാണ് പി.ബി. അംഗീകരിച്ച കരടുരേഖ പറയുന്നത്. എന്നാല്‍, നയമല്ല, അത് നടപ്പിലാക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്നാണ് യെച്ചൂരിയുടെ പക്ഷം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ സംഘടനാപരമായ വീഴ്ചയാണ് മൂന്നാം മുന്നണി പരാജയപ്പെടാനുണ്ടായ കാരണമെന്നാണ് യെച്ചൂരിയുടെ ബദല്‍ രേഖ നിര്‍ദ്ദേശിക്കുന്നത്. ഫലത്തില്‍ അത് കാരാട്ടിനെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതാണ്.കേരളഘടകവും പശ്ചിമബംഗാളിലെ ഒരുപക്ഷവും കാരാട്ടിനൊപ്പമാണ്. എന്നാല്‍, ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അടക്കമുള്ളവരുടെ പിന്തുണ യെച്ചൂരിക്കുണ്ട്.
അതിനിടെ ഇക്കുറി പാര്‍ട്ടി കോണ്‍ഗ്രസോടെ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി പദവി ഒഴിയുമെന്നാണ് കരുതുന്നത്. ആ സ്ഥാനത്തേക്ക് യെച്ചൂരി നോട്ടമിട്ടിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ബദല്‍ നിര്‍ദ്ദേശമെന്ന പ്രചാരണമുണ്ട്. എന്നാല്‍, പാര്‍ട്ടിക്കകത്തെ പിന്തുണ അനുസരിച്ചിരിക്കും ഇക്കാര്യത്തിലുള്ള തീരുമാനങ്ങള്‍. ബദല്‍ നിര്‍ദ്ദേശത്തിന് ഭൂരിപക്ഷാഭിപ്രായം എതിരായാല്‍ അത് യെച്ചൂരിക്കെതിരെയുള്ള നീക്കത്തിന്റെ തുടക്കമാകും. ജനറല്‍ സെക്രട്ടറി പദത്തിലേക്കുള്ള യെച്ചൂരിയുടെ നീക്കത്തെ തോല്‍പ്പിക്കാനും ഒരുവിഭാഗം നേതാക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
https://www.facebook.com/Malayalivartha

























