പ്രസവ വേദനയിൽ പിടയുന്നത് കണ്ടിട്ടും മനസ്സലിഞ്ഞില്ല.. പണത്തിൽ കണ്ണ് മഞ്ഞളിച്ച ആശുപത്രികൾ കൈയൊഴിഞ്ഞ യുവതി പെരുവഴിയോരത്ത് കുഞ്ഞിനു ജന്മം നൽകി

ആശുപത്രികൾ കൈയൊഴിഞ്ഞ യുവതി പെരുവഴിയോരത്ത് കുഞ്ഞിനു ജന്മം നൽകി. പണം ഇല്ലാത്തതിന്‍റെ പേരില്‍ ആശുപത്രികള്‍ കൈയൊഴിഞ്ഞ യുവതിയ്ക്കാണ് വഴിയരികില്‍ പ്രസവിക്കേണ്ടിവന്നത്. ഉത്തർപ്രദേശിലെ പല ആശുപത്രികളിൽ മാറിമാറി കയറിയിട്ടും അധികൃതർ തന്‍റെ ഭാര്യ സുനിതയെ അഡ്മിറ്റ് ചെയ്യാൻ തയാറാകാഞ്ഞതുകൊണ്ടാണു പെരുവഴിയോരത്തു കുഞ്ഞിനു ജന്മം നൽകേണ്ടിവന്നതെന്നു ഭർത്താവ് രമേശ് പറഞ്ഞു. പ്രസവവേദന ആരംഭിച്ചപ്പോൾ ആംബുലൻസിൽ സുനിതയെ രമേശ് ആദ്യം സിർസിയയിലെ ആശുപത്രിയിലെത്തിച്ചു.
എന്നാൽ അവിടെനിന്നു ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ അവർ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ മൂന്നാമതൊരു ആശുപത്രിയിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു, രമേശ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ശ്രാവസ്തി ജില്ലാ മജിസ്ട്രേട്ട് ദീപക് മീന ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























