പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 24ന് തുടങ്ങും

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അടുത്ത മാസം 24ന് ആരംഭിക്കും. ഡിസംബര്‍ 23 വരെയാണ് സമ്മേളനം. പാര്‍ലമെന്ററികാര്യ വകുപ്പിന്റെ കാബിനറ്റ് കമ്മിറ്റി, തീയതികള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമുള്ള രണ്ടാമത്തെ വലിയ സമ്മേളനമാണ് ഇത്.
ആകെ 22 ദിവസങ്ങളിലാണ് സമ്മേളനം ഉണ്ടാകുക. 67 ഓളം ബില്ലുകളാണ് പാര്‍ലമെന്റിന്റെ അംഗീകാരം കാത്തിരിക്കുന്നത്. ഇതില്‍ എട്ടെണ്ണം ലോക്‌സഭയിലും 59 എണ്ണം രാജ്യസഭയിലുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ദീപാവലിയോട് അനുബന്ധിച്ച് എന്‍ഡിഎ എംപിമാര്‍ക്കായി നല്‍കിയ ചായസല്‍ക്കാരത്തില്‍ വച്ച് ബില്ലുകള്‍ പാസാക്കുന്നതിന് ഇരുസഭകളിലുമുള്ള പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ വിവരങ്ങളും എംപിമാര്‍ക്ക് പാര്‍ലമെന്ററികാര്യ മന്ത്രി എം.വെങ്കയ്യ നായിഡു വിവരിച്ചു.
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, രാസവളവകുപ്പ് മന്ത്രാലയത്തിന്റെ ചുമതലയുള്ള ആനന്ദ് കുമാര്‍, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.വെങ്കയ്യ നായിഡു തുടങ്ങിയവരാണ് കാബിനറ്റ് കമ്മിറ്റിയിലുള്ളത്. എച്ച്ആര്‍ഡി മന്ത്രി സ്മൃതി ഇറാനി, പാര്‍ലമെന്ററി കാര്യസഹമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, സന്തോഷ് ഗങ്‌വാര്‍ തുടങ്ങിയവര്‍ കമ്മിറ്റിയില്‍ പ്രത്യേക അതിഥികളായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























