മഹാരാഷട്രയില്‍ ബിജെപി എംഎല്‍എ ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ ഗോവിന്ദ് റാത്തോഢ് (64) ആണ് മരിച്ചത്. നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാനായി മുംബൈയിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. മുഖേദ് മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. അദ്ദേഹം ദേവഗിരി എക്‌സ്പ്രസിലായിരുന്നു യാത്ര ചെയ്തിരുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എമാരുടെ എണ്ണം 121 ആയി കുറഞ്ഞു. ഒക്‌ടോബര്‍ 15ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എച്ച് ബി വി പാട്ടീലിനെ 73,291 വോട്ടിനായിരുന്നു ഗോവിന്ദ് റാത്തോഢ് തോല്‍പ്പിച്ചത്.
https://www.facebook.com/Malayalivartha

























