രാജീവ് ഗാന്ധി വധക്കേസില്‍ നളിനിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി എസ്. നളിനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 1998 ല്‍ കോടതി പരിഗണിച്ച കേസില്‍ വധശിക്ഷയായിരുന്നു നളിനിയ്ക്കു വിധിച്ചിരുന്നത്. പിന്നീട് 2000 ഏപ്രില്‍ 24 നു തമിഴ്‌നാട് ഗവര്‍ണര്‍ നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി ഇപ്പോള്‍ കഴിയുന്നത്.
കേസില്‍ പ്രതികളായ ഏഴു പേരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്പീലിനെ തുടര്‍ന്ന് സുപ്രീം കോടതി നടപടി മരവിപ്പിച്ചു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നളിനി തന്റെ ശിക്ഷ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























