വീഡിയോ യുദ്ധം 'ബാഹുബലിയായി ശിവരാജ് സിംങ് ചൌഹാന്‍, കട്ടപ്പയായി മോദി' ബിജെപിയുടെ ബാഹുബലി വെര്‍ഷന്‍; വീഡിയോ വൈറലാകുന്നു

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ബാക്കിനില്‍ക്കെ ബി.ജെ.പി കോണ്‍ഗ്രസ് അനുയായികള്‍ ഓണ്‍ലൈനില്‍ വീഡിയോ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും പുതിയതായി ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി' തീം വീഡിയോയാണ് വൈറലായിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബാഹുബലിയായി ചിത്രീകരിച്ചാണ് ബിജെപി അനുയായികളുടെ പുതിയ മോര്‍ഫിംങ് വീഡിയോ.
ശിവരാജ് സിംങ് ചൌഹാന്‍ ബാഹുബലിയായി എത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കട്ടപ്പയായി എത്തുന്നു. ഇവര്‍ക്ക് പുറമെ എതിര്‍പക്ഷത്ത് കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, രാഹുല്‍ ഗാന്ധി, അമ്മ സോണിയ ഗാന്ധി എന്നിവരെയും മോര്‍ഫ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്.
2.16 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്പൂഫ് വീഡിയോ മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രൊമോ എന്ന നിലയിലാണ് പ്രമോട്ട് ചെയ്യുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























