സ്ത്രീപുരുഷന്മാരുടെ നിയമപരമായ ചുരുങ്ങിയ വിവാഹപ്രായം 18 ആയി നിജപ്പെടുത്തണമെന്ന് നിയമ കമീഷന്‍

സ്ത്രീപുരുഷന്മാരുടെ നിയമപരമായ ചുരുങ്ങിയ വിവാഹപ്രായം 18 ആയി നിജപ്പെടുത്തണമെന്ന് നിയമ കമീഷന്‍. വോട്ടുചെയ്യാന്‍ എല്ലാ പൗരനും പൊതുവായ പ്രായം നിശ്ചയിച്ചിട്ടുണ്ട്. അതുപോലെതന്നെ ഇണയെ തെരഞ്ഞെടുക്കുന്നതിനു യോഗ്യമാകുന്ന ചുരുങ്ങിയ പ്രായവും നിശ്ചയിക്കപ്പെടണം. വിവാഹം കഴിക്കാന്‍ പുരുഷന് ഒരു പ്രായം, സ്ത്രീക്ക് മറ്റൊരു പ്രായം എന്ന വേര്‍തിരിവിന് അടിസ്ഥാനമില്ല.പുരുഷനെയും സ്ത്രീയെയും തുല്യരായി ഗണിക്കുകയാണ് വേണ്ടത്.
പുരുഷന് വിവാഹപ്രായം 21 എന്നും സ്ത്രീക്ക് 18 എന്നും നിശ്ചയിക്കുമ്പോള്‍, ഭാര്യ ഭര്‍ത്താവിനെക്കാള്‍ ചെറുപ്പമായിരിക്കണമെന്ന കാഴ്ചപ്പാട് ഉണ്ടാക്കിവെക്കുകയാണ്.
https://www.facebook.com/Malayalivartha

























