വിചിത്ര കാശ്മീര്‍; പോലീസുകാരുടെ ബന്ധുക്കളെ വിട്ടയക്കുന്നതിന് പകരം കശ്മീരില്‍ തീവ്രവാദികളുടെ ബന്ധുക്കളെ വിട്ടയച്ചു

ജമ്മു കശ്മീരില്‍ തടവിലായിരുന്ന ഭീകരരുടെ ബന്ധുക്കളെ വിട്ടയച്ചു. തീവ്രവാദികള്‍ ബന്ദിയാക്കിയ പോലീസുകാരുടെ ബന്ധുക്കളെ വിട്ടയക്കുന്നതിന് പകരമായാണ് തീവ്രവാദികളുടെ ബന്ധുക്കളെ വിട്ടയച്ചത്. ബുധനാഴ്ച കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് തീവ്രവാദികളുടെ ബന്ധുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഹിസ്ബുള്‍ കമാന്‍ഡര്‍ റെയാസ് നായ്ക്കുവിന്റെ പിതാവ് അസ്ദുള്ള നായ്ക്കു ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെ തീവ്രവാദികള്‍ പോലീസുകാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അനന്ത്‌നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ എന്നിവടങ്ങളില്‍ നിന്ന് 11 പേരെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇവരെ വിട്ടുകിട്ടുന്നതിനാണ് തീവ്രവാദികളുടെ ബന്ധുക്കളെ വിട്ടയച്ചത്.
https://www.facebook.com/Malayalivartha

























