രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ഉറപ്പു വരുത്തുന്ന ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്കിന് ഇന്ന് തുടക്കം

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന ഇന്ത്യ പോസ്റ്റ് പേമന്റ് ബാങ്ക് (ഐ.പി.പി.ബി) ഇന്ന് ആരംഭം കുറിക്കും. തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 650 ശാഖകളും 3250 ആക്‌സസ് പോയന്റുകളുമടങ്ങുന്ന ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ ഡിസംബര്‍ 31ഓടെ ഐ.പി.പി.ബിയുമായി ബന്ധിപ്പിക്കും. പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ ഐ.പി.പി.ബിയുമായി ബന്ധിപ്പിക്കാം. വീട്ടുപടിക്കല്‍ സേവനമെത്തിക്കാന്‍ പോസ്റ്റ്മാന്‍/പോസ്റ്റ് വുമണ്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
2015ലാണ് പേമന്റ് ബാങ്കിനുള്ള അനുമതി റിസര്‍വ് ബാങ്ക് തപാല്‍ വകുപ്പിന് കൈമാറിയത്. എയര്‍ടെല്ലിനും പേടിഎമ്മിനുമാണ് നിലവില്‍ പേമന്റ് ബാങ്കിങ് സംവിധാനം ഒരുക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























