അതിര്‍ത്തി തര്‍ക്കം : ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി വീണ്ടും ചൈന. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ 54 സൈനിക പോസ്റ്റുകള്‍ നിര്‍മിക്കുമെന്ന തീരുമാനം ഇന്ത്യ പുറത്തുവിട്ടതിനു പിന്നാലെയാണ് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ നിലപാടുകള്‍ നിലവിലെ പ്രശ്‌നങ്ങള്‍ വഷളാക്കുന്നതിനെ സഹായിക്കുകയുള്ളൂവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു.
സൗഹൃദ ചര്‍ച്ചയിലൂടെ അതിര്‍ത്തിയില്‍ സാമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാന്‍ തയാറാണെന്ന് ചൈനയുടെ വക്തവ് പറഞ്ഞു. അതേസമയം, അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ കൃത്യമായ ഒരു തീരുമാനമാകാത്ത സാഹചര്യത്തില്‍, സ്ഥിതി മോശപ്പെടുത്തുന്ന നിലപാടുകളൊന്നും ഇന്ത്യ സ്വീകരിക്കുമെന്നു കരുതുന്നില്ല. ഇന്ത്യയുടെ നടപടികള്‍ സ്ഥിതി ഗുരുതരമാക്കുമെന്നും ഹുവ പറഞ്ഞു.
നേരത്തെ, അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയോടു ചേര്‍ന്നു 2000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചതിനെതിരെയും ചൈന രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ ആരും വളര്‍ന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനു തയാറാകേണ്ടതാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























