മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഇന്നറിയാം : ദേവേന്ദ്ര ഫട്‌നാവസിന് സാധ്യത

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ആരാകുമെന്ന്് ഇന്നറിയാം. ബി.ജെ.പി മുതിര്‍ന്ന നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഫട്‌നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാകും അദ്ദേഹം. വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടി ചടങ്ങ് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
42 അംഗ മന്ത്രിസഭയില്‍ 20 പേരാകും വെള്ളിയാഴ്ച മുഖ്യനൊപ്പം അധികാരമേല്‍ക്കുക.പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെയും മറ്റ് ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും സിനിമ, വ്യവസായ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ. ആര് മുഖ്യമന്ത്രിയായാലും പിന്തുണ അറിയിച്ച് ശിവസേനയുടെ മുഖപത്രമായ \'സാമ്‌ന\' മുഖപ്രസംഗം എഴുതിയിരുന്നു.
മഹാരാഷ്ട്രയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയില്‍ നിയമസഭ രൂപീകരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നിതിലുണ്ടായ താമസമാണ് മഹാരാഷ്ട്രയില്‍ പ്രതിസന്ധിയായിരുന്നത്. നിരവധി ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷമാണ് ഇപ്പോള്‍ ഒരു ഏകദേശ ധാരണയായിരിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ടോടെ ബി.ജെ.പി നിയസമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനിരിക്കെയാണ് ശിവസേനയുടെ നീക്കങ്ങള്‍. നിരുപാധികം ബി.ജെ.പിക്ക് വഴങ്ങാന്‍ ശിവസേന നിര്‍ബന്ധിതമാകുന്നു എന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതേസമയം, ബി.ജെ.പി സര്‍ക്കാറിന് സഭയില്‍ കരുത്തു തെളിയിക്കേണ്ട അവസരമുണ്ടായാല്‍ വിശ്വാസ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























