ലൈംഗികവൃത്തി നിയമവിധേയമാക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ

സ്ത്രീകളെ കടത്തിക്കൊണ്ടു പോകുന്നത് തടയുന്നതിനും സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം നല്‍കുന്നതിനും ലൈംഗിക വൃത്തി നിയമവിധേയമാക്കിയാല്‍ സാധ്യമാകുമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ. എച്ച്.ഐ.വിയും മറ്റു ലൈംഗികരോഗങ്ങളും തടയാന്‍ ഇത് വഴിയൊരുക്കുമെന്നും അധ്യക്ഷ അഭിപ്രായപ്പെട്ടു. ഈ നിര്‍ദേശങ്ങള്‍ ക്യാബിനറ്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കാനിരിക്കുകയാണെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അധികവും കടത്തികൊണ്ടുവന്നവരാണെന്നും എന്നാല്‍ ലൈംഗികവൃത്തി നിയമവിധേയമാക്കിയാല്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനെ ശക്തമായി പ്രതിരോധിയ്ക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. ഇതിനായി നിയമം കൊണ്ടു വന്നാല്‍ ലൈംഗികത്തൊഴിലാളികളുടെ ജോലിസമയം, വേതനം, ആരോഗ്യസുരക്ഷ, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാവുമെന്നും അവര്‍ പറഞ്ഞു.
ഇത്തരമൊരു നടപടിയ്ക്ക് വനിത കമ്മീഷന്‍ അധ്യക്ഷ ശുപാര്‍ശ ചെയ്യുമ്പോഴും ലൈംഗിക തൊഴില്‍ നിരോധിയ്ക്കണമെന്നു വാദിയ്ക്കുന്നവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. അപ്‌നേ ആപ്പ് വിമെന്‍ വേള്‍ഡ് വൈഡ്, ശക്തിവാഹിനി എന്നീ സംഘടനകള്‍ സ്ത്രീകളെ ഇപ്രകാരം ചൂഷണത്തിന് വിധേയരാക്കുന്നവര്‍ക്ക് കഠിനശിക്ഷ നല്‍കണമെന്ന് വാദിക്കുന്നവരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























