ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് എഎപി

ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുവാന്‍ ബിജെപിക്ക് ആം ആദ്മി പാര്‍ട്ടിയുടെ വെല്ലുവിളി. ഡല്‍ഹിയില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ശ്രമിക്കാതെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബിജെപിയോട് എഎപി ആവശ്യപ്പെട്ടുന്നത്. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ഗവര്‍ണര്‍ നജീബ് ജംഗ് ക്ഷണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സമയത്താണ് എഎപിയുടെ ആവശ്യം.
രാഷ്ട്രപതി ഭരണം തുടരുന്ന ഡല്‍ഹിയില്‍ എത്രയും വേഗം ജനകീയ ഭരണം പുനഃസ്ഥാപിക്കാനുള്ള സാധ്യത തേടണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ലഫ്.ഗവര്‍ണര്‍ നജീവബ് ജംഗിന് നിര്‍ദേശം നല്‍കിയിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിക്ക് (ബിജെപിക്ക്) സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാമെന്ന് ലഫ്.ഗവര്‍ണര്‍ രാഷ്ട്രപതിക്ക് മറുപടിയും നല്‍കി. ബിജെപിയെ ക്ഷണിക്കാന്‍ രാഷ്ട്രപതി അനുമതി നല്‍കിയതായാണ് സൂചന. ഈ നീക്കത്തിനെതിരെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി.
അധികാരം പിടിക്കാന്‍ ബിജെപി വൃത്തികെട്ട തന്ത്രമാണ് പ്രയോഗിക്കുന്നതെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ബിജെപി സൂത്രത്തില്‍ ഭരണം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഭൂരിപക്ഷമില്ലാതെ അവര്‍ക്ക് എങ്ങനെ സര്‍ക്കാരുണ്ടാക്കാന്‍ കഴിയും. അവര്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് ആവശ്യപ്പെടാത്തതെന്നും കെജ്‌രിവാള്‍ ആരാഞ്ഞു.
എഴുപത് അംഗ നിയമസഭയില്‍ ബിജെപിക്ക് 32 സീറ്റുകളാണ് ഉണ്ടായിരുന്നത്. എഎപിയില്‍ വിമത സ്വരം ഉയര്‍ത്തുന്ന ചിലരെയും തങ്ങളോടൊപ്പം ചേര്‍ക്കുവാനും ബിജെപി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിനിടെ, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്ത് എത്തി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്തിനാണ് ഇത്ര താമസമെന്ന് കോടതിയുടെ ഭരണഘടനാ ബഞ്ച് ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























