രക്തത്തിന് പകരം രക്തം, അമിതാഭ് ബച്ചനോട് അമേരിക്കന്‍ കോടതി വിശദീകരണം തേടി

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് \'രക്തത്തിന് പകരം രക്തം\' എന്ന പ്രസ്താവനയുടെ പേരില്‍ അമിതാഭ് ബച്ചനോട് അമേരിക്കന്‍ കോടതി വിശദീകരണം തേടി.
1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് \'രക്തത്തിന് പകരം രക്തം\' എന്ന ബച്ചന്റെ പ്രസ്താവന അനേകരുടെ ജീവന്‍ നഷ്ടമാക്കിയെന്ന ഹര്‍ജിയിലാണ് ലോസ് ഏഞ്ചല്‍സ് ഫെഡറല്‍ കോടതി താരത്തോട് വിശദീകരണം ആവശ്യപ്പെട്ടത്.അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗുരുപത്‌വന്ത് പന്നമാണ് കോടതിയില്‍ അമിതാഭ് ബച്ചനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ബച്ചന് കോടതി 21 ദിവസം അനുവദിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയെ സിഖ്കാരായ സുരക്ഷാഭടന്മാര്‍ വധിച്ചതിന് പിന്നാലെ രക്തത്തിന് പകരം രക്തമെന്ന് അമിതാഭ് നടത്തിയ പ്രസ്താവന സിഖ് സമൂഹത്തിനെതിരേ വലിയ അക്രമത്തിന് കാരണമായെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് ഗാന്ധികുടുംബത്തിന്റെ അടുത്തയാളായിരുന്ന അമിതാഭ് ബച്ചന്‍ 1984 ഒക്‌ടോബര്‍ 31 ന് ന്യൂഡല്‍ഹിയിലെ എയിംസില്‍ നിന്നും പുറത്തേക്ക് വരുമ്പോഴാണ് ഈ പ്രസ്താവന ന
ടത്തിയത്. സിഖ്കാര്‍ക്കെതിരേയുള്ള കലാപം രൂക്ഷമാക്കിയതില്‍ ഈ പ്രസ്താവന കാരണമായെന്നും ഇതിലൂടെ നൂറുകണക്കിന് സിഖ് കാര്‍ക്ക് ജീവന്‍ നഷ്ടമായതെന്നും ഹര്‍ജിയില്‍ പറയുന്നു. ഡല്‍ഹിയിലെ 3000 ഉള്‍പ്പെടെ 8000 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന രീതിയിലായിരുന്നു അന്ന് വാര്‍ത്തകള്‍ പുറത്ത് വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























