ഫട്‌നാവസ് മഹാരാഷ്ട്ര ഭരിക്കും : സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രി

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവസിനെ ബിജെപി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിനു ശേഷം മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിംഗാണ് നിയമസഭാ കക്ഷി നേതാവായി ഫട്‌നാവിസിന്റെ പേര് പ്രഖ്യാപിച്ചത്.
ഇന്നു തന്നെ ഫട്‌നാവസ് രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരിനെയാണ് ഫട്‌നാവസ് നയിക്കുക. യോഗത്തില്‍ ഓം മാഥൂര്‍, രാജീവ് പ്രതാപ് റൂഡി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. ഫട്‌നാവസിനാണ് മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യതയുള്ളതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മഹാരാഷ്ട്രയില്‍ ബിജെപിയുടെ വിജയത്തിന് പ്രധാന പങ്ക് വഹിച്ച ആളായിരുന്നു ഫട്‌നാവസ്. നാഗ്പൂര്‍ സൗത്ത് വെസ്റ്റ് എംഎല്‍എയാണ്. വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ വച്ചാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി പ്രസിഡന്റ് അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ എന്നിവരുള്‍പെടെ പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും സത്യപ്രതിജ്ഞ.
കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ശിവസേനയുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത. ബിജെപിയെ പിന്തുണയ്ക്കുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























