സിനിമ കാണാന്‍ ഭര്‍ത്താവ് കൊണ്ടു പോയില്ല; ഭാര്യ ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയില്‍

സിനിമ കാണാന്‍ പോകാന്‍ ഭര്‍ത്താവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ആസിഡ് കുടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം. ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് 21 വയസ്സുള്ള നേഹ സെന്‍ ആസിഡ് കുടിച്ചത്.
ഹാപ്പി ന്യൂ ഇയര്‍ കാണാന്‍ തന്നെയും കൂട്ടിക്കൊണ്ട് പോകാന്‍ നേഹ, ഭര്‍ത്താവായ വിശാലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമ കാണാന്‍ വലിയ തിരക്കുണ്ടെന്ന കാരണത്താല്‍ നേഹയെ കൂട്ടാതെ വിശാല്‍ സിനിമ കാണാന്‍ പോകുകയായിരുന്നു. ഇതില്‍ മനംനൊന്താണ് നേഹ ആസിഡ് കുടിച്ചത്.
ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഗ്വാളിയാറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആന്തരികാവയവങ്ങളെല്ലാം തന്നെ പൊള്ളിയിരിക്കുകയാണ്. ഗുരുതരാവസ്ഥയില്‍ യുവതി ഇപ്പോള്‍ ആശുപത്രിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























