പാര്‍ട്ടിക്ക് പുന: വിചിന്തനം ഒപ്പം നേതാക്കള്‍ക്കും, രാഷ്ട്രീയ അടവുനയ രേഖ പിന്‍വലിക്കാന്‍ പിബി തീരുമാനം

കഴിഞ്ഞകാലത്തെക്കുറിച്ചു തര്‍ക്കം തുടര്‍ന്നാല്‍ രക്ഷപ്പെടില്ലെന്ന കേന്ദ്ര കമ്മിറ്റിയുടെ മുന്നറിയിപ്പില്‍, രാഷ്ട്രീയ അടവുനയം വിലയിരുത്തി പാസാക്കിയ കരട് രാഷ്ട്രീയ അടവുനയ രേഖ പിന്‍വലിക്കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു.
ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ 1978ല്‍ അംഗീകരിച്ചതും കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി പ്രയോഗിക്കുന്നതുമായ രാഷ്ട്രീയ അടവുനയം തെറ്റായിരുന്നതുകൊണ്ടാണ് പാര്‍ട്ടി നശിച്ചതെന്നാണ് പിബി വിലയിരുത്തല്‍. നയമല്ല, പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരിക്കുന്ന കാലത്തെ നയം നടപ്പാക്കലാണ് പിഴച്ചതെന്ന് സീതാറാം യച്ചൂരി ബദല്‍ രേഖ കൊണ്ടുവന്നു; നായകനല്ല, നയത്തിനാണു കുറ്റമെന്ന രേഖയുമായി മറ്റൊരു പിബി അംഗം ബി.വി.രാഘവുലുവും രംഗത്തെത്തി; യച്ചൂരിയുടെ വാദത്തിനെ പിന്താങ്ങുന്ന മട്ടിലാണെങ്കിലും, സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകുറ്റങ്ങള്‍ നിരത്തി വി.എസ്.അച്യുതാനന്ദന്റെ പഴമയുള്ള കുറിപ്പ് - ഇതെല്ലാം കൂടിയാണ് സിസി പരിഗണിച്ചത്.
യച്ചൂരിയുടെ വാദത്തിന് വ്യക്തമായ ഭൂരിപക്ഷ പിന്തുണ ലഭിക്കാത്തപ്പോഴും സിസിയില്‍ കേരളത്തില്‍നിന്നുള്‍പ്പെടെ പലരും ഉന്നയിച്ച ചോദ്യം ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയായി: കഴിഞ്ഞ കാല്‍നൂറ്റാണ്ടിനെക്കുറിച്ച് തര്‍ക്കിച്ചിട്ട് എന്തു കാര്യം?
ഭാവിക്കായി കരട് രേഖയില്‍ പിബി മുന്നോട്ടുവച്ച അടവുനയം - സ്വതന്ത്രമായി ശക്തിപ്പെടുക, ഇടതു ജനാധിപത്യ സഖ്യം ശക്തിപ്പെടുത്തുക. അതുതന്നെയല്ലേ 2012ല്‍ കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചത്, അതിനെക്കുറിച്ചു നേതാക്കള്‍ക്കു തര്‍ക്കമില്ലല്ലോ എന്ന ചോദ്യവുമുണ്ടായി. ഇതാണ് പിബിയുടെ രേഖ പിന്‍വലിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.
സിസിയിലെ ചര്‍ച്ചകള്‍ ക്രോഡീകരിക്കാന്‍ ചേര്‍ന്ന പിബി, കരടു രേഖ പുനഃപരിശോധിക്കാമെന്ന് ധാരണയിലെത്തി. ഫലത്തില്‍, ഇന്ന് സിസി ചേരുമ്പോള്‍ അംഗീകരിക്കാന്‍ രേഖയൊന്നും ഉണ്ടാവില്ല. പകരം, പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കേണ്ട കരടു രാഷ്ട്രീയ പ്രമേയത്തിനൊപ്പം, രാഷ്ട്രീയ അടവുനയം വിലയിരുത്തിയുള്ള പുതിയ കരട് രേഖ പിന്നീടു ചേരുന്ന സിസി പരിഗണിക്കുമെന്ന് കാരാട്ട് വ്യക്തമാക്കിയേക്കും.
കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കാനിരിക്കേ, പ്രത്യയശാസ്ത്രപ്രശ്‌നങ്ങള്‍ സംബന്ധിച്ച കരടുപ്രമേയത്തിന് അന്തിമരൂപം നല്‍കും. കരടുരേഖയില്‍ താന്‍ ഉന്നയിച്ച കാര്യങ്ങളും ഉള്‍പ്പെടുത്തണമെന്നു വി.എസ്. ആവശ്യപ്പെടും. അങ്ങനെയെങ്കില്‍ കേരളനേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്ന കരടുരേഖയാകും കീഴ്ഘടകങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























