700 രൂപയ്ക്ക് അമ്മാ ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണിറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

അമ്മ ഹോട്ടലിനും അമ്മ സിമന്റിനും ശേഷം അമ്മ ഫോണുകളും തമിഴ്‌നാട്ടില്‍ ഇറങ്ങുന്നു. ഒരു അമ്മാ ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണിന് 700രൂപയാണ് വില. ഉത്പാതനം നിര്‍ത്തിവെച്ച നോക്കിയയുടെ ചെന്നൈ പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുത്താണ് ഫോണ്‍ നിര്‍മ്മാണം ആരംഭിക്കുന്നത്.
നോക്കിയ കമ്പനിയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതോടെ നിര്‍മ്മാണം നിര്‍ത്തിവെച്ച ശ്രീപെരുമ്പത്തൂര്‍ മുബൈല്‍ നിര്‍മ്മാണ പ്ലാന്റാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഏറെ കൊട്ടിഘോഷിച്ച് ജയലളിത സര്‍ക്കാരാണ് ഈ പ്ലാന്റ് സംസ്ഥാനത്ത് സ്ഥാപിച്ചത്. പ്ലാന്റ് വന്നതോട് കൂടി ആയിരക്കണക്കിന് പേര്‍ക്കാണ് ഇവിടെ ജോലിലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വികസനത്തിനുള്ള അടയാളമായിട്ടായിരുന്നു ഈ പ്ലാന്റിനെ വിശേഷിപ്പിച്ചിരുന്നത്. നഷ്ടം കാരണം നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തപ്പോള്‍ നോക്കിയയോടൊപ്പം ഈ പ്ലാന്റ് ഏറ്റെടുക്കാന്‍ മെക്രോസോഫ്റ്റ് വിസമ്മതിക്കുകയായിരുന്നു. പൂര്‍ണമായും നോക്കിയയുടെ ഉടമസ്ഥതയില്‍ ആയിരുന്നില്ല ഈ സ്ഥാപനം. ഇതാണ് തമിഴ്‌നാടിന് തിരിച്ചടിയായത്.
പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ചെലവാക്കിയത്. പ്ലാന്റിന്റെ ഭാഗമായി സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് സ്ഥാപിക്കുകയും ചെയ്തിരുന്നു. സ്ഥാപനം പൂട്ടിയതോട് കൂടി ജോലിയില്ലാതായ തൊഴിലാളികളാണ് മൊബൈല്‍ നിര്‍മ്മാണ പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജയലളിതയ്ക്ക് കത്തെഴുതിയിരിക്കുന്നത്. ഇവിടെ \'അമ്മ ബ്രാന്‍ഡ് മൊബൈല്‍ ഫോണുകള്‍\' നിര്‍മ്മിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അമ്മ കനിഞ്ഞാല്‍ തുച്ഛമായ നിരക്കില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിക്കാമെന്ന് തൊഴിലാളികള്‍ പറയുന്നു. അങ്ങനെ വന്നാല്‍ മറ്റ് കമ്പനികള്‍ക്ക് തിരിച്ചടിയാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























