കാശ്‌മീര്‍ ഡി.ഐ.ജിയുടെ ആഡംബര ജീവിതം പോസ്‌റ്റ് ചെയ്‌ത് മകന്‍

ജമ്മുകാശ്‌മീര്‍ ഡിഐജിയായ ഷക്കീല്‍ അഹമ്മദ്‌ബെയ്‌ഗിന്റെ അധികാര ദുര്‍വിനിയോഗം മകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം മകന്‍ ടോണി ബെയ്‌ഗാണ് പിതാവിന്റെ രാജകീയ ജീവിതം ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്‌തത്. കീഴുദ്യോഗസ്ഥരെ കൊണ്ട് ഷൂ ലേസ് കെട്ടിക്കുന്നതും കുട പിടിപ്പിക്കുന്നതുമടക്കം നിരവധി ചിത്രങ്ങളാണ് പോസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ 15 വര്‍ഷമായി തന്റെ പിതാവ് സ്വന്തം ഷൂ ലേസ് കെട്ടിയിട്ടില്ലെന്നും രാജകീയമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും മകന്‍ പറഞ്ഞു. ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രങ്ങള്‍ പെട്ടന്നു തന്നെ ഹിറ്റാവുകയായിരുന്നു. എന്നാല്‍ പ്രതിഷേധമുയര്‍ന്നതോടെ ടോണിക്ക് ചിത്രങ്ങള്‍ മാറ്റേണ്ടിവന്നു. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിക്കുകയാണ് ഡിഐജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























