പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2 രൂപ 50 പൈസ കുറയാന്‍ സാധ്യത

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2 രൂപ 50 പൈസ കുറയാന്‍ സാധ്യത. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവില ഇടിഞ്ഞതാണ് വിലകുറയ്ക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നത്. എണ്ണക്കമ്പനികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇതോടെ രാജ്യത്തെ പെട്രോള്‍ വില കഴിഞ്ഞ പതിനാറ് മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലെത്തും.
കഴിഞ്ഞ 18ന് ഡീസലിന്റെ വില നിയന്ത്രണം നീക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന് ശേഷം ഒരു തവണ ഡീസല്‍ വിലയില്‍ 3രൂപ 37 പൈസ കുറവ് വരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ കേരളത്തില്‍ ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ദ്ധിപ്പിച്ചത് ജനങ്ങള്‍ക്ക് തിരിച്ചടിയായി. ഇന്നലെ കൂടിയ മന്ത്രി സഭായോഗത്തിലാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാന ഖജനാവ് നിറയ്ക്കുന്നതിന് വേണ്ടിയാണ് വിലകൂട്ടിയതെന്നും ആക്ഷേപമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























