ഡല്‍ഹിയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ലഫ്.ഗവര്‍ണര്‍ക്ക് ക്ഷണിക്കാമെന്ന് സുപ്രീം കോടതി

ഡല്‍ഹിയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ലഫ്.ഗവര്‍ണര്‍ക്ക് ക്ഷണിക്കാമെന്ന് സുപ്രീം കോടതി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് മുന്നോട്ട് വെച്ച ശിപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ബിജെപിയെ ക്ഷണിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ നിരീക്ഷണം.
കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും ലഫ്.ഗവര്‍ണറെയും സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കേന്ദ്രത്തിന് ഒരു താത്പര്യവുമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
ഹര്‍ജി നവംബര്‍ 11-ലേക്ക് മാറ്റി
https://www.facebook.com/Malayalivartha

























