ശ്വേത ബസുവിനെ വിട്ടയക്കാന്‍ കോടതി ഉത്തരവ്

തെന്നിന്ത്യന്‍ താരം ശ്വേത ബസുവിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. അനാശ്യാസത്തിന്റെ പേരില്‍ അറസ്റ്റിലായ ശ്വേത ബസു ഇപ്പോള്‍ റസ്‌ക്യൂ ഹോമിലാണ് കഴിയുന്നത്. ഉടന്‍ തന്നെ ഇവിടെ നിന്ന് വിട്ടയക്കണമെന്ന് കോടതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ശ്വേതയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശ്വേതയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.
നേരത്തെ ശ്വേതയുടെ അമ്മ മകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കീഴ്‌ക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ആ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ശ്വേതയുടെ അമ്മ മേല്‍ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശ്വേത മോചിതയാകും. ശ്വതയെ പുനരധിവസിപ്പിക്കണമെന്നും കൗണ്‍സിലിങ് സഹായം തുടരണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സെപ്റ്റംബറില്‍ മുംബൈയിലെ അറിയപ്പെടുന്ന ബിസിനസുകാര്‍ക്കൊപ്പമാണ് ശ്വേത അറസ്റ്റിലായത്. ടോളിവുഡില്‍ സജീവമായി നില്‍ക്കുന്ന താരമാണ് ശ്വേത ബസു. ശ്രീകാന്ത് അഡ്ഡാള്‍ സംവിധാനം ചെയ്ത \'കോത ബങ്കരു ലോകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്വേത ബസു ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രം ഇത് ഞങ്ങളുടെ ലോകം എന്ന പേരില്‍ മലയാളത്തിലും ഇറക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























