സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കേന്ദ്ര സര്‍ക്കാരും : ചെലവു ചുരുക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ചെലവു ചുരുക്കലിന് നടപടി സ്വീകരിക്കുന്നു. ഇനി മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ യോഗങ്ങള്‍ക്കും ഉന്നത ക്ലാസുകളിലെ വിമാനയാത്രയും വിലക്കണമെന്നും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ധനകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കാതെ സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തിന്റെ ഫിസ്‌കല്‍ ഡെഫിസിറ്റ് കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടികള്‍. ചെലവുചുരുക്കലിന്റെ ഭാഗമായി സര്‍ക്കാരിന്റെ പദ്ധതിയേതര ചെലവുകളില്‍ 10 ശതമാനം കുറവ് വരുത്തും. അതേസമയം, പ്രതിരോധ ബജറ്റ്, ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍ കൈവയ്ക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























