ദേവേന്ദ്ര ഫട്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും, സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശിവസേനയില്‍നിന്നു മന്ത്രിമാരുണ്ടാകില്ലെന്ന ബിജെപിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്നു സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാന്‍ ശിവസേന തീരുമാനിച്ചു. ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിവസേനാ യോഗമാണു സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, വ്യവസായപ്രമുഖര്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആദ്യമായാണ് ഒരു ക്രിക്കറ്റ് മൈതാനത്ത് സത്യപ്രതിജ്ഞ നടക്കുന്നത്. ചടങ്ങില്‍ 40,000 പേര്‍ പങ്കെടുക്കുമെന്നാണു വിലയിരുത്തല്‍. ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തുടങ്ങിയവരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. വ്യവസായ പ്രമുഖരായ രത്തന്‍ ടാറ്റ, മുകേഷ് അംബാനി, അനില്‍ അംബാനി, ആനന്ദ് മഹീന്ദ്ര, ആദി ഗോദ്‌റെജ്, വിഖ്യാത ഗായികമാരായ ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്‌ലെ, ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഷാരുഖ് ഖാന്‍, ഹൃത്വിക് റോഷന്‍, ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
288 അംഗ നിയമസഭയില്‍ ബിജെപിക്ക് 121 അംഗങ്ങളാണുള്ളത്. സ്വതന്ത്രരും ചെറുപാര്‍ട്ടികളും ഉള്‍പ്പെടെ 12 പേരുടെ പിന്തുണ ബിജെപി നേടിയിട്ടുണ്ട്. ശിവസേനയ്ക്ക് 63 എംഎല്‍എമാരാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























