പട്ടേല്‍ ഇല്ലാത്ത ഗാന്ധിജി അപൂര്‍ണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

പട്ടേല്‍ ഇല്ലാത്ത ഗാന്ധിജി അപൂര്‍ണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മവാര്‍ഷിക ദിനം ദേശീയ ഐക്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിയും പട്ടേലും ചേര്‍ന്നാണ് രാജ്യത്തെ കര്‍ഷകരെ സ്വാതന്ത്ര്യസമരത്തില്‍ അണിനിരത്തിയത്. തന്റെ രാജ്യഭക്തിയും കാഴ്ചപ്പാടും കൊണ്ട് രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിച്ച നേതാവാണ് സര്‍ദാര്‍ പട്ടേല്‍. യഥാര്‍ഥത്തില്‍ ആധുനിക ഭാരതത്തിന്റെ സൃഷ്ടാവാണ് പട്ടേലെന്നും മോഡി പറഞ്ഞു. പട്ടേലിനെ നമ്മള്‍ വേണ്ടരീതിയില്‍ ആദരിച്ചിട്ടില്ല. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ പാരമ്പര്യം. അതുകൊണ്ടുതന്നെ ആദര്‍ശങ്ങള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ കൊണ്ട് ഈ അഖണ്ഡത ഇല്ലാതാക്കാന്‍ കഴിയില്ല.
ജാതി, മത, ഭാഷാ വ്യത്യാസങ്ങള്‍ക്ക് അതീതമായി ഉയരേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കുവേണ്ടി പ്രധാനമന്ത്രി ദേശീയ പുനരൈക്യ പ്രതിജ്ഞയും മോഡി ചൊല്ലിക്കൊടുത്തു. കാലത്ത് ഏഴരയോടെ തന്നെ പട്ടേല്‍ ചൗക്ക് പാര്‍ലമെന്റ് സ്ട്രീറ്റിലെത്തി പട്ടേലിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മോഡി കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്. കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, വെങ്കയ്യ നായിഡു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























