വിവാഹിതയാവാതെ കുട്ടിയുണ്ടായാല് ഏത് രീതിയിലാണ് ഗര്ഭം ധരിച്ചതെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര സര്ക്കാര്

വിവാഹിതയാവാതെ കുട്ടിയുണ്ടായാല്‍ ആ കുട്ടിക്ക് പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഏത് തരത്തിലുള്ള രീതിയിലാണ് ഗര്ഭം ധരിച്ചതെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ടാനച്ഛന്റെ പേര് പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ച പാസ്‌പോര്‍ട്ട് അധികാരികളുടെ നടപടിയെ ചോദ്യം ചെയ്ത് ഒരു സ്ത്രീ മുംബയ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
യുവതി മാനഭംഗത്തിന് ഇരയായാണോ ഗര്‍ഭം ധരിച്ചത്, കുട്ടിയുടെ അച്ഛന്റെ പേര് എന്തുകൊണ്ട് പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നതിനുള്ള കാരണങ്ങളെല്ലാം തന്നെ സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷക പൂര്‍ണിമ ഭട്ടാചാര്യ കോടതിയില്‍ വാദിച്ചത്. പാസ്‌പോര്‍ട്ട് മാനുവലിലെ വിവരങ്ങള്‍ രഹസ്യസ്വഭാവം ഉള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പാസ്‌പോര്‍ട്ട് മാനുവല്‍ രഹസ്യ രേഖകളല്ലെന്നും വെറും മാര്‍ഗനിര്‍ദ്ദേശങ്ങളാണെന്നും ജസ്റ്റീസുമാരായ വി.എം.കാനടെ, അനുജപ്രഭു ദേശായ് എന്നിവര്‍ പറഞ്ഞു. അതിന് നിയമത്തിന്റെ പിന്‍ബലം ഇല്ലെന്നും ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
ഇരുപത്തിയൊന്നുകാരിയായ യുവതിയാണ് കോടതിയെ സമീപിച്ചത്. തന്റെ സ്‌കൂള്‍ രേഖകളില്‍ പറഞ്ഞിരിക്കുന്നത് പോലെ രണ്ടാനച്ഛന്റെ പേര് പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണണമെന്നായിരുന്നു ആവശ്യം. യുവതിയുടെ അമ്മയുടെ പേരും പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ അധികാരികള്‍ വിസമ്മതിച്ചു. താന്‍ ജനിച്ച ശേഷം അച്ഛന്‍ തന്നെ ഉപേക്ഷിച്ചുവെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തുന്നത് തനിക്ക് അപമാനമാണെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സമാനമായ മറ്റൊരു കേസിനൊപ്പം നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























